Latest NewsNewsIndia

ജസ്റ്റിസ് കർണനെ കണ്ടെത്താനായില്ല : സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ പരക്കംപാഞ്ഞ് പൊലീസ്

ചെന്നൈ: ജഡ്ജി സി.എസ്.കർണനെ കണ്ടെത്താനോ പിടികൂടാനോ കഴിയാതെ പൊലീസ്. കോടതി അലക്ഷ്യ കേസിൽ കൊൽക്കത്ത ഹൈക്കോടതിയിലെ വിവാദ ജഡ്ജി സി.എസ്.കർണനെ ആറുമാസം തടവിനു ശിക്ഷിച്ചത്.

നിൽക്കുന്ന സ്ഥലം നിരന്തരം മാറി കർണൻ അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നാണ് പൊലീസുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചില്ല.

കാളഹസ്തിയിലേക്കുള്ള ചെന്നൈ-നെല്ലൂർ പാതയിൽ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഇന്നു രാവിലെയും കർണനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

തമിഴ്‌നാട് സൈബർ പൊലീസിന്റെ സഹായത്തോടെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തമിഴ്‌നാട് – ആന്ധ്ര അതിർത്തിയായ തട എന്ന സ്ഥലത്തുനിന്നാണു സിഗ്‌നൽ ലഭിച്ചതെന്നു കണ്ടെത്തി. എന്നാൽ ഇവിടെ നടത്തിയ തെരച്ചിലിലും ജസ്റ്റിസിനെ കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button