CinemaLatest NewsNews

മോഹന്‍ലാലും പറയുന്നു ഇതൊരു ഒന്നൊന്നര ‘അച്ചായന്‍സ്’; പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കാന്‍ അച്ചായന്‍സ് 19-ന് പ്രദര്‍ശനത്തിനെത്തും

കണ്ണന്‍ താമരക്കുളം- ജയറാം ടീമിന്റെ മൂന്നാമത് ചിത്രം ‘അച്ചായന്‍സ്’ മേയ്-19 ന് പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എല്ലാത്തരം ചേരുവകളും നിറച്ച ഫുള്‍ ടൈം എന്റര്‍ടെയ്നറാണ് ചിത്രം. കോമഡിയും ആക്ഷനും തുല്യപ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഒരുക്കൂട്ടം താരനിരയും അണിനിരക്കുന്നു. സേതു രചന നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സി.പദ്മകുമാറാണ്. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരെത്തെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആറു ലക്ഷത്തോടടുക്കുന്ന കാഴ്ചക്കാരുമായി യുട്യൂബില്‍ തരംഗം സൃഷ്ടിച്ച സമീപകാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു അച്ചായന്‍സിന്റെ ട്രെയിലര്‍. രതീഷ്‌ വേഗ ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണം. യുവനടനായ ഉണ്ണിമുകുന്ദന്‍ ആലപിച്ച ‘അനുരാഗ പുതുമഴ പോലെ’യെന്ന പ്രണയ ഗാനം പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ ചേര്‍ന്ന് കഴിഞ്ഞു. രമ്യാനമ്പീശന്‍ ആലപിച്ച ‘വാനമ്പാടികള്‍’ എന്ന ഗാനവും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മുന്നേറുകയാണ്. വിധു പ്രതാപും അന്‍വര്‍ സാദത്തും ചേര്‍ന്നാലപിച്ച ‘നൂലും പാമ്പാകും’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

അങ്കമാലിയില്‍ വെച്ച് അരങ്ങേറിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പങ്കെടുത്ത പ്രോഗ്രാം വിവിധ കലാപരിപാടികളോടെ ആകര്‍ഷകമായിരുന്നു.

കാഴ്ചയില്‍ ജയറാമിപ്പോള്‍ തനി അച്ചായന്‍ സ്റ്റൈയിലേക്ക് മാറിയിരിക്കുന്നുവെന്നും മോഹന്‍ലാല്‍ ഓഡിയോ ലോഞ്ചിനിടെ പങ്കുവെച്ചു.

ജയറാമിനൊപ്പം ഉണ്ണി മുകുന്ദന്‍, പ്രകാശ്‌ രാജ്, അമല പോള്‍, സിദ്ധിക്ക് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പ്രദീപ്‌ നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. അനു സിത്താര, ശിവദ, ജനാര്‍ദ്ദനന്‍, പൊന്നമ്മ ബാബു, കവിയൂര്‍ പൊന്നമ്മ ,സാജു നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം ഇവയാണ് കണ്ണന്‍-താമരക്കുളം ജയറാം ടീമിന്‍റെ മുന്‍ ചിത്രങ്ങള്‍. ആടുപുലിയാട്ടം ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button