IndiaNews

കാളകളുടെ മൂല്യം തിരിച്ചറിയണം; വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കിടിലന്‍’ പദ്ധതിയുമായി ബാബാ രാംദേവ്

ന്യൂഡൽഹി: കാളശക്തിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ തയ്യാറെടുത്ത് പതഞ്‌ജലി. ഇക്കാര്യം പതഞ്ജലിയുടെ പ്രധാന ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ സ്ഥിരീകരിച്ചു. പദ്ധതിക്കുവേണ്ട പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഇന്ത്യയിലെ ഒരു പ്രമുഖ വാഹന നിര്‍മാതാവും ഒരു തുര്‍ക്കി കമ്പനിയും ഇതിൽ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാളകളുടെ മൂല്യം നമ്മൾ തിരിച്ചറിയണമെന്നും പഴമയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു എന്നും ആചാര്യ ബാലകൃഷ്‌ണ പറയുകയുണ്ടായി. കാളകളെ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button