Latest NewsNewsIndia

പാക്കിസ്ഥാൻ പതാക വാഹനത്തിൽ ഉപയോഗിച്ചു:ഒൻപതു പേര് അറസ്റ്റിൽ

 

ശ്രീനഗര്‍: പാക്കിസ്ഥാന്‍ പതാക വാഹനത്തിൽ ഉപയോഗിക്കുകയും പാകിസ്‌താൻ പതാകക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത 9 പേര് അറസ്റ്റിലായി.സൗത്ത് കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലാണ് സംഭവം.ചന്ദൂരയില്‍ നിന്നും വിനോദ സഞ്ചാരത്തിനായി പഹല്‍ഗാമിലെത്തിയതായിരുന്നു ഇവര്‍.

കാശ്മീരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ ഗൗരവപൂര്‍ണമായാണ് പോലീസ് കാണുന്നത്. അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളാണ്.ഇവര്‍ സഞ്ചരിച്ച വാഹനവും കൈകൊണ്ട് നിര്‍മിച്ച പാക്കിസ്ഥാന്‍ പതാകയും പോലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button