Latest NewsNewsLife StyleHealth & Fitness

മുരിങ്ങയിലയുടെ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍

നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മുരിങ്ങയില നീര് തേനിനൊടൊപ്പം അരച്ച് കഴിയ്ക്കുന്നത് തിമിര രോഗത്തിന് നല്ലതാണ്.
 
മുരിങ്ങയിലയോടൊപ്പം വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ച് കഴിയ്ക്കുന്നത് ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുരിങ്ങയില നീര് കൊണ്ട് കണ്ണ് കഴുകുന്നത് ചെങ്കണ്ണ് , കണ്ണിലെ കുരു തുടങ്ങിയ പ്രശ്‌നങ്ങളെ തടയും.
 
കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത് മുരിങ്ങയില പാകം ചെയ്‌തെടുത്തത് കൊടുക്കാറുണ്ട്. പ്രസവശേഷം സ്ത്രീകള്‍ക്ക് മുരിങ്ങയിലയും പൂവും തോരന്‍ വെച്ച് നൽകാറുണ്ട്. ഇത് മുലപ്പാൽ വർദ്ധിക്കുന്നതിനും ആരോഗ്യത്തിനും ഉത്തമമാണ്. കഞ്ഞി വെള്ളത്തില്‍ മുരിങ്ങ വേവിച്ച് കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ആശ്വാസം നല്‍കും.

Related Articles

Post Your Comments


Back to top button