Latest NewsIndia

അയോദ്ധ്യ കേസില്‍ അദ്വാനിക്ക് ഇന്ന് നിര്‍ണ്ണായക ദിവസം

ലഖ്‌നൗ: അയോദ്ധ്യകേസില്‍ ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ ഇന്ന് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാകും.

അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചനകുറ്റം 2001ല്‍ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. 2010ല്‍ ഈ വിധി അലഹബാദ് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞമാസം സുപ്രീംകോടതി ഇവര്‍ക്കെതിരായ ഗൂഢാലോചനകുറ്റം ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുകയുമായിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് ഇവരോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
തുടര്‍ച്ചയായി വാദംകേട്ട് രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments


Back to top button