Latest NewsInternational

ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

ജക്കാര്‍ത്ത : ലാന്‍ഡിങ്ങിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ഇന്തൊനേഷ്യന്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 146 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം രാജ്യത്തെ വ്യോമഗതാഗതം താറുമാറായി.

ആര്‍ക്കും പരിക്കുകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളില്ല. ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും ശ്രിവിജയ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button