CinemaLatest NewsBollywoodKollywoodMovie Gossips

സംഘമിത്രയില്‍ ശ്രുതിയ്ക്ക് പകരം ബോളിവുഡ് നായിക

400 കോടി ബഡ്ജെറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയില്‍ നിന്നും നായിക പിന്മാറിയതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച്‌ ബോളിവുഡ് നടി രംഗത്തെത്തി. വന്‍ബജറ്റില്‍ തമിഴില്‍ ഒരുങ്ങുന്ന പീരിയോഡിക് ചിത്രത്തില്‍ ശ്രുതിഹാസനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് ശ്രുതിഹാസനെ ഒഴിവാക്കുകയാണെന്ന് നിര്‍മാതാക്കളായ തെനന്ദല്‍ ഫിലിംസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ശ്രുതിഹാസന് പകരം തെന്നിന്ത്യന്‍ താര സുന്ദരികളായ അനുഷ്ക ഷെട്ടി, നയന്‍താര എന്നീ പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ആ വേഷം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം നീതു എന്‍ ചന്ദ്ര. ട്വിറ്ററിലൂടെയാണ് നീതു ഈ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.  ആരാധകര്‍ ഏറ്റെടുത്ത നടിയുടെ ട്വീറ്റ്  ഇതിനകം  വൈറലാകുകയും ചെയ്തു.

ആയോധന കല അഭ്യസിച്ച നടി എന്ന നിലയിലും നാടകനടി എന്ന നിലയിലും ഈ കഥാപത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യമുണ്ട്. എല്ലാ ആത്മാര്‍ത്ഥതയോടും ആദരവോടെയും ചിത്രത്തില്‍ അഭിനയിക്കുമെന്നും നടി ട്വീറ്റില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button