CinemaLatest NewsBollywood

ഷാരൂഖാന്‍റെ വ്യാജ മരണ വാര്‍ത്തയുമായി പ്രമുഖ മാധ്യമം

സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരുടെ വ്യാജ മരണം ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്. ഇതില്‍ കൂടുതലും ഇരയാകുന്നത് സിനിമാ താരങ്ങളും. തൃഷയും സലീം കുമാറും തുടങ്ങി ഒടുവില്‍ നടി ശ്വേത തിവാരിയുടെ മരണ വാര്‍ത്ത വരെ എത്തി നിന്ന സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ഇര ബോളിവുഡിന്റെ സ്വന്തം കിംങ് ഖാനാണ്.

ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്. പാരിസിലെ വിമാനാപകടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രഞ്ച് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്തയ്ക്കൊപ്പം ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഇതേ തുടര്‍ന്ന് ഷാരൂഖിന്റെ മരണ വാര്‍ത്ത തീപോലെ പടര്‍ന്ന് പിടിക്കുകയായിരുന്നു.

വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.. ‘മകളുടെ പിറന്നാള്‍ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം അപകടത്തില്‍പ്പെട്ടു. താരത്തിന്റെ മരണത്തില്‍ ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഖേദം രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button