Latest NewsNewsInternational

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണം : പ്രസിഡന്റിന് മുന്നില്‍ സ്ത്രീകള്‍ നഗ്നരായി പ്രതിഷേധിച്ചു

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളോട് നൂറിലധികം വരുന്ന സുന്ദരികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു. കൊട്ടാരത്തിന് മുന്നിലെത്തിയ ഒരു കൂട്ടം സുന്ദരിമാര്‍ നഗ്നരായി നടക്കുകയും പ്രതിഷേധ പൂര്‍വം ഉച്ചത്തില്‍ കരയുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് ദൃക്‌സാക്ഷികളായവര്‍ക്ക് ഇതൊരിക്കലും മറക്കാനാവാത്ത കാഴ്ചയായി. പരിപാടിയില്‍ പങ്കെടുത്ത 120 സ്ത്രീകളും വിവസ്ത്രരായി കൊട്ടാരത്തിന് മുന്നിലെ കോര്‍ട്ടുകളില്‍ പ്രതിഷേധപൂര്‍വം ശബ്ദമുയര്‍ത്തിയിരുന്നു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ കാസ റോസ്ദയിലാണീ ഫെമിനിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം അരങ്ങ് തകര്‍ത്തത്.

ലിംഗാധിഷ്ഠിത ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന വനിതകള്‍ക്ക് രാജ്യത്ത് നല്ല സംരക്ഷണം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അര്‍ജന്റീനയില്‍ സമീപകാലത്ത് വര്‍ധിച്ച് വരുന്ന അവസ്ഥയാണുള്ളത്.

എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ടുള്ള ഹാഷ് ടാഗായ ‘FemicidioEsGenocidio” സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധത്തിന്റെ നൂറ് കണക്കിന് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button