Latest NewsNewsIndia

മലയാളി യുവാവിന്റെ മരണം: ഭാര്യ അറസ്റ്റിലായി

നാഗ്പൂർ: നാഗ്പൂരിൽ മലയാളി യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.കായംകുളം സ്വദേശി നിതിൻ നായരെ (27) കൊലപ്പെടുത്തിയ കേസിൽ പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്.

നിതിൻ ഏപ്രിൽ 29 നാണ് നാഗ്പൂരിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നിതിൻ തലയിടിച്ചു വീണെന്നാണ് സ്വാതി ബന്ധുക്കളോടും പോലീസിനോടും പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതോടെ സ്വാതിയെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിൽ സ്വാതിയുടെ പങ്ക് പൊലീസിന് വ്യക്തമായി.

നിതിന്റെ പിതാവ് രമേശൻനായരുടെ ചികിത്സയ്ക്കായിരുന്നു ഇവർ നാഗ്‌പൂരിൽ താമസിച്ചത്. നിതിന്റെ മരണത്തിനു പിന്നാലെ രമേശൻ നായരും മരിച്ചിരുന്നു. വിവാഹ മോചിതയായ സ്വാതി 2016 സെപ്റ്റംബറിലാണ് നിതിനുമായി വിവാഹം കഴിച്ചത്. കൊലപ്പെടുത്താനുള്ള കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. സ്വാതി പോലീസിന്റെ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button