Latest NewsIndiaNews

എവറസ്റ്റിന്റെ നെറുകയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയതിങ്ങനെ

കാഠ്മണ്ഡു: എവറസ്റ്റിന്റെ നെറുകയിൽ ഇന്ത്യ പുതിയ ചരിത്രമെഴുതിയതി. നാല് ഇന്ത്യൻ സൈനികർ ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കി. കുഞ്ചോക്ക് ടെണ്ട, കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ പഞ്ചുർ, സോനം ഫന്തോസ്ക് എന്നീ സൈനികരാണു ഇത്തരത്തിൽ ചരിത്രമെഴുതിയത്. സംഘം മേയ് 21നാണു എവറസ്റ്റിനു മുകളിലെത്തുന്നത്, വെള്ളിയാഴ്ച മടങ്ങിയെത്തി. 14 പേരടങ്ങിയ സംഘമാണ് ദൗത്യത്തിനു ഇറങ്ങിയത്.

പത്തുപേരുടെ സംഘത്തെയാണ്  ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കീഴടക്കാൻ രൂപീകരിച്ചത്. ഇതിലെ നാലുപേരാണ് ദൗത്യം വിജയിപ്പിച്ചതെന്നു ദൗത്യസംഘത്തെ നയിച്ച കേണൽ വിശാൽ ദുബെ പറഞ്ഞു. സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017 എന്നായിരുന്നു ദൗത്യത്തിന്റെ പേര്.

ഇതുവരെ 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ നാലിയിരത്തിലധികം പേർ കയറിയിട്ടുണ്ട്. ഇതിൽ 187 പർവതാരോഹകർ മാത്രമേ ഓക്സിജൻ സിലിണ്ടറിന്റെ സഹായമില്ലാതെ കയറിയിട്ടുള്ളൂ. ആറു ഷെർപ ഗൈഡുമാരും ഈനേട്ടം കൈവരിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു സംഘം ഇങ്ങനെ സാഹസികയാത്ര നടത്തുന്നതെന്നാണ് ഇന്ത്യൻ സേനയുടെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button