Latest NewsInternational

പാക് ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആഭ്യൂഹത്തില്‍ ഉറപ്പില്ലെന്ന് പാകിസ്താന്‍

 

ഇസ്ലാമാബാദ് : പാക് ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആഭ്യൂഹത്തില്‍ ഉറപ്പില്ലെന്ന് പാകിസ്താന്‍. കാണാതായ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ഹബീബിനെ ഇന്ത്യ തട്ടിക്കൊണ്ടുപോയതായി സര്‍ക്കാരിനൊ വിദേശകാര്യ മന്ത്രാലയത്തിനൊ വിവരം ലഭിച്ചിട്ടില്ലെന്നും പാക് മന്ത്രി അബ്ദുള്‍ ഖാദിര്‍ ബലോച് സെനറ്റില്‍ അറിയിച്ചു. കേണല്‍ ഹബീബിനെ ഇന്ത്യന്‍ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാഠ്മണ്ടുവിമാനത്താവളത്തില്‍ നിന്ന് ഹബീബിനെ സ്വീകരിച്ച മൂന്ന് ഇന്ത്യക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും എന്നാല്‍ ഇവര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരാണോ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണോ എന്നതില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുമാസം മുമ്പാണ് കേണല്‍ ഹബീബിനെ കാണാതായതെന്നും നേപ്പാളിന്റെ നിസ്സഹകരണം മൂലം സര്‍ക്കാര്‍ വിഷയത്തില്‍ നിസ്സഹായകരാണെന്നും അദ്ദഹം വ്യക്തമാക്കി. ഹബീബനെ കാണാതായ വിഷയത്തെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടുത്തിയാണ് പാക് മാധ്യമങ്ങള്‍ കാണുന്നത്. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞിരിക്കുകയാണ്. ഹബീബിനെ റോ ഏജന്റുമാര്‍ തട്ടിക്കൊണ്ടുപോയതാവാം എന്നകാര്യത്തില്‍ തങ്ങള്‍ക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നും എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അത് നിയമപരമായി തെളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button