Latest NewsNewsIndia

താന്‍ ചൊവ്വയില്‍ കുടുങ്ങിയെന്നു പറഞ്ഞ യുവാവിനോട് സുഷമാ സ്വരാജിന്റെ രസകരമായ മറുപടി

ന്യൂഡല്‍ഹി:വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് താൻ ചൊവ്വയിൽ കുടുങ്ങിയെന്നും മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണ സാധനങ്ങളൊക്കെ തീരാറായി, എപ്പോഴാണ് ഐ.എസ്.ആര്‍.ഒ മംഗള്‍യാന്‍ രണ്ട് ബഹിരാകാശത്തേക്ക് അയക്കുന്നത്. എന്നും തമാശ രൂപേണ ട്വീറ്റ് ചെയ്ത ആളിന് രസകരമായ മറുപടിയുമായി മന്ത്രി.

ഇന്ത്യക്കാരനായ നിങ്ങള്‍ വിദേശ രാജ്യങ്ങളില്ല ചൊവ്വാ ഗ്രഹത്തിലാണ് കുടുങ്ങിയതെങ്കില്‍ പോലും നിങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അവിടെയുമെത്തുമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂയോടെ മറുപടിയും നൽകി. ഈ മറുപടി വൈറൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല.കരണ്‍ സയ്‌നിയെന്നയാള്‍ ആണ് മന്ത്രിയോട് ഈ ചോദ്യം ചോദിച്ചത്.

സുഷമ സ്വരാജിനെ കളിയാക്കുക എന്നതായിരുന്നു കരണ്‍ സയ്‌നിയുടെ ലക്ഷ്യമെങ്കിലും ഉരുളക്കുപ്പേരി പോലുള്ള മറുപടി കൊണ്ട് കരണിന്റെ വായടപ്പിക്കാനും സുഷമയ്ക്ക് കഴിഞ്ഞു. ട്വീറ്റുകൾ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button