Latest NewsNewsDevotional

വഴിപാടുകൾ എന്തൊക്കെയെന്നും എന്തിനുവേണ്ടിയെന്നും അറിയാൻ

ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താത്തവർ കുറവാണ്. അഭീഷ്ട സിദ്ധിക്കും ഐശ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിനും ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ് എല്ലാ ക്ഷേത്രങ്ങളിലും പൊതുവെ കാണുന്ന വഴിപാട്.

പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയെ പുഷ്പാഞ്ജലി എന്നോ അര്‍ച്ചന എന്നോ പറയുന്നു. ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. നിറമാല, നെയ് വിളക്ക്, രക്തപുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍ എന്നിവയാണ് അഭീഷ്ട സിദ്ധിക്കായി ചെയ്യുന്നത്.

ഐശ്വര്യത്തിനായി സഹസ്രനാമാര്‍ച്ചന,നിറപറ,അന്നദാനം എന്നിവ നടത്താം. ശനിദോഷം അകറ്റാൻ എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക് എന്നിവ സമർപ്പിക്കാം. മനഃശാന്തിക്കായി ചുറ്റുവിളക്ക്, ധാര എന്നിവയും, ആയുരാരോഗ്യം- പുഷ്പാഞ്ജലി, ധാര എന്നിവയും നടത്താം. ശത്രുദോഷത്തിന് രക്തപുഷ്പാഞ്ജലി ആണ് ഉത്തമം. മംഗല്യത്തിനായി സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന എന്നിവയും നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button