Latest NewsInternational

നഴ്‌സറി സ്‌കൂളില്‍ സ്‌ഫോടനം: നിരവധി മരണം

ബെയ്ജിംഗ്: നഴ്‌സറി സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി കുട്ടികള്‍ മരിച്ചുവീണു. ചൈനയിലെ ജിയാംഗ്‌സുവിലെ ഫെംഗ്‌സിയാനിലാണ് സംഭവം. കിന്റര്‍ഗാര്‍ഡനിലാണ് സ്‌ഫോടനം നടന്നത്. ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ എത്ര കുട്ടികളുണ്ടെന്ന് വ്യക്തമല്ല.

സ്‌ഫോടനത്തില്‍ 64 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണവും വ്യക്തമല്ല. പ്രാദേശശിക സമയം വൈകുന്നേരം 4.50ന് കുട്ടികള്‍ സ്‌കൂളില്‍നിന്നും പുറത്തേക്കുപോകുന്ന സമയത്തായിരുന്നു സ്‌ഫോടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button