KeralaLatest NewsNews

നഴ്സുമാർക്ക് നീതി ലഭ്യമാക്കണം: യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു

കണ്ണൂർ•സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ് ബാബു. കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നഴ്‌സുമാര്‍ക്ക് വേതനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കണം. സുപ്രീംകോടതിവിധി അനുസരിച്ച് 200 കിടക്കകളില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍ 27,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളും നല്‍കണം. നൂറ് കിടക്കകളില്‍ താഴെയുള്ളവര്‍ 20,000 രൂപ മാസശമ്പളമെങ്കിലും നല്‍കണം. എന്നാല്‍, ഈ വ്യവസ്ഥകള്‍ ഇടത്-വലത് മുന്നണികള്‍ തമസ്‌ക്കരിച്ചു.

സംസ്ഥാനത്തെ 70 ശതമാനം നഴ്‌സുമാരും വിദ്യാഭ്യാസ വായ്പ എടുത്തവരാണ്. വായ്പാ തിരിച്ചടവ് മുടങ്ങി ഇവര്‍ കഷ്ടത അനുഭവിക്കുന്നു. നഴ്‌സുമാരുടെ സംയുക്ത യോഗം 25ന് എറണാകുളത്ത് ചേരും. ഇതില്‍ ആശുപത്രികള്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സമരപ്രഖ്യാപനവും നടത്തുമെന്ന് പ്രകാശ് ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button