Latest NewsKeralaNews

പി.എസ്.സി പരീക്ഷകാരണം കടയ്ക്ക് അവധി പ്രഖ്യാപിച്ചു; കാരണമിതാണ്

തിരുവനന്തപുരം•പി.എസ്.സി പരീക്ഷ കാരണം കടയ്ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ പ്രശസ്ത പെയിന്റ് കടയായ പുളിമൂട് ജംഗ്ഷനിലെ ശാന്ത പെയിന്റ് ഹൗസ് ആണ് ജീവനക്കാര്‍ക്ക് പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കി ശനിയാഴ്ച അവധി നല്‍കിയത്. ആകെയുള്ള 59 ജീവനക്കാരില്‍ 31 പേരും നാളെ നടക്കുന്ന എല്‍.ഡി ക്ലാര്‍ക്ക് (തിരുവനന്തപുരം ജില്ല) പരീക്ഷയെഴുതാന്‍ പോകുന്നതിനാല്‍ നാളെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ശാന്ത പെയിന്റ് ഹൗസ് പത്രപരസ്യം വഴി അറിയിച്ചു.

തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ്‌ നാളെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ നടക്കുന്നത്. ജീവനക്കാര്‍ കൂട്ടയവധിയായതിനാല്‍ പല സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നാളെ തടസപ്പെടും.

Shp Closed

shortlink

Related Articles

Post Your Comments

Related Articles


Back to top button