KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ കേരളത്തിന്റെ വികസന ആവശ്യങ്ങൾ സമർപ്പിച്ച് മന്ത്രിതല സംഘം: ആവശ്യങ്ങൾ ഇങ്ങനെ

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് മുന്നിൽ . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ മന്ത്രിതല സംഘം കേരളത്തിന്റെ വികസന ആവശ്യങ്ങൾ സമർപ്പിച്ചു.പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സമർപ്പിച്ച നിവേദനത്തിലെപ്രധാന ആവശ്യങ്ങൾ ഇവയാണ്:
കേരളത്തിന് ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കോഴിക്കോട് അനുവദിക്കണം.

അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിനു സാമ്പത്തിക സഹായം അനുവദിക്കണം. കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് ചെന്നൈ-ബംഗ്‌ളൂരു വ്യവസായ ഇടനാഴി നീട്ടണം. കൊച്ചി സ്‌പെഷ്യൽ ഇക്കണോമിക് സോൺ വികസിപ്പിക്കണം, കൊച്ചി മെട്രോ രണ്ടാം ഘട്ടം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ. നവകേരളം കർമ്മ പദ്ധതിക്കും മറ്റു നാല് പദ്ധതികൾക്കും കേന്ദ്ര സഹായം.

എല്ലാ വീടുകളിലും ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോൺ പദ്ധതി.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു വിദേശ വിമാന കമ്പനികളെ അനുവദിക്കണം.ദേശീയ ഗ്രാമീണവികസന കുടിവെള്ള പരിപാടി (NRDWP)ക്കു ഒറ്റ തവണയായി 500 കോടി അനുവദിക്കണം ഇങ്ങനെ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button