KeralaLatest News

കുമ്മനം എത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെ

കൊച്ചി: കുമ്മനം രാജശേഖരനെതിരെ ട്രോള്‍ പെരുമഴയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ കുമ്മനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്രചെയ്യേണ്ടവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നേരത്തെ തന്നെ നല്‍കിയിരുന്നില്ല.

എന്നാല്‍ മറ്റ് നാല് ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ പ്രോട്ടോകോള്‍ പട്ടിക സംസ്ഥാനത്തിന് നല്‍കിയിരുന്നു. മെട്രോയില്‍ യാത്രചെയ്യുന്നവരുടെ കാര്യത്തില്‍ വാക്കാല്‍ അറിയിച്ച പട്ടികയിലും കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ല. ഏഴ് പേരുകള്‍ പറഞ്ഞിരുന്നു.

നരേന്ദ്രമോദി, പിണറായി വിജയന്‍, പി സദാശിവം, വെങ്കയ്യ നായ്ഡു, ഇ ശ്രീധരന്‍, ഏലിയാസ് ജോര്‍ജ്, കേന്ദ്രനഗരവികസന സെക്രട്ടറി എന്നിവരുടെ പേരാണ് വാക്കാല്‍ അറിയിച്ചത്. പിന്നീട് കുമ്മനത്തിന്റെ രാജഗോപാലിന്റെയും പേരുകള്‍ പിഎംഒ തയ്യാറാക്കുകയായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് സംസ്ഥാനത്തിന് അറിയില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button