Latest NewsNewsGulf

ലോക റാങ്കിങ്ങിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കിയ പാസ്പോർട്ട് ഈ രാജ്യത്തേത്

ലോക പാസ്പോർട്ട് റാങ്കിങ്ങിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി സ്വന്തമാക്കി യുഎഇ പാസ്പോർട്ട്. ലോക പട്ടികയിൽ ഇരുപത്തിരണ്ടാം സ്ഥാനവും യുഎഇ പാസ്പോർട്ട് നേടി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസി‍ഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ പ്രയത്നഫലമായാണ് ഈ നേട്ടം നേടിയെടുക്കാൻ യുഎഇക്ക് സാധിച്ചത്.

2021 ആകുമ്പോഴേയ്ക്കും അമേരിക്കൻ പാസ്പോർട്ടിനോട് കിടപിടിക്കുന്ന രീതിയിൽ ലോകത്തെ ആദ്യ അഞ്ച് പാസ്പോർട്ടുകളിൽ യുഎഇ പാസ്പോർട്ട് ഇടം പിടിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button