Latest NewsNewsIndia

ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാന്‍ കണ്ണടച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടു: പിന്നീട് നടന്നത്

ന്യൂഡല്‍ഹി: ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ കണ്ണടച്ച് നിൽക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. വിലയേറിയ സമ്മാനം പ്രതീക്ഷിച്ചു നിന്ന ഭാര്യക്ക് സംഭവിച്ചത് ദുരന്തവും.പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ പിന്നില്‍ നിന്ന് വയര്‍ ഉപയോഗിച്ച് ഭർത്താവ് കഴുത്തുഞെരിച്ചു കൊന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് ഡൽഹിയിലാണ്.24 കാരനായ മനോജ് കുമാറാണ്‌ ഭാര്യ കൊമളിനെ ഇത്തരത്തിൽ കൊലപ്പെടുത്തിയത്.

രണ്ട് വര്‍ഷം മുൻപ് ഇരുവരും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ മനോജിന് കോമളിനെ സംശയം ഉണ്ടായിരുന്നു. പര പുരുഷ ബന്ധമാരോപിച്ചു പലപ്പോഴും ഇരുവരും തമ്മിൽ വഴക്ക് നടക്കാറുണ്ടായിരുന്നു. ഇത്തരം ഒരു വഴക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. തുടർന്ന് മനോജ് വെള്ളിയാഴ്ച കോമളിനെ വിളിച്ചു തർക്കം പരിഹരിക്കാൻ പാർക്കിൽ വരാൻ ആവശ്യപ്പെട്ടു. സ്നേഹപൂർവ്വം സംസാരിച്ചതിനാൽ കോമളിന്‌ സംശയം ഉണ്ടായതുമില്ല. വരുമ്പോൾ ഒരു സർപ്രൈസ് നൽകാമെന്നും മനോജ് പറഞ്ഞിരുന്നു.

അതിൻപ്രകാരം കോമൾ വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലെത്തുകയായിരുന്നു.കുറച്ചു നേരം സംസാരിച്ചു നിന്ന ശേഷമായിരുന്നു മനോജ് സർപ്രൈസിനായി ഭാര്യയോട് കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ടതും കൃത്യം നടത്തിയതും.തുടർന്ന് കോമളിന്റെ മൃതദേഹം ബഞ്ചില്‍ കിടത്തി ഇയാള്‍ രക്ഷപെടുകയും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും അവരോടു ഭാര്യയെ പാഠം പഠിപ്പിച്ചത് വിവരിക്കുകയും ചെയ്തു.

യാദൃച്ഛികമായി ഇത് കേട്ട പൊലീസുകാരനാണ് മനോജിനെ കസ്റ്റഡിയിലെടുത്തതും സംഭവം കണ്ടെത്തിയതും. മദ്യലഹരിയിൽ കോമളിനെ ഉപേക്ഷിച്ച ബഞ്ച് കണ്ടെത്താൻ മനോജിനായില്ല. എങ്കിലും ആറ് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം മൃതദേഹം പാർക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button