Latest NewsKeralaNews

കര്‍ഷകനായ ജോയി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാക്കുറിപ്പില്‍ സഹോദരനെക്കുറിച്ചും പരാമര്‍ശം

കോഴിക്കോട്: വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കര്‍ഷകനായ ജോയിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ജോയിയുടെ ബൈക്കില്‍ നിന്നാണ് ഇത് പോലീസിനു കിട്ടിയ്ത്. ആത്മഹത്യാക്കുറിപ്പില്‍ സഹോദരനെതിരെയും ചില പരമാര്‍ശങ്ങളുണ്ട്. ഭൂസ്വത്തുമായി ബന്ധപ്പെട്ട കാര്യത്തില്‍ സഹോദരനുമായി ജോയിക്ക് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ജോയിയുടെ ഭൂമി നികുതിയടച്ച് സ്വന്തമാക്കുവാന്‍ സഹോദരന്‍ ശ്രമിക്കുന്നുവെന്നു  കുറിപ്പില്‍ പരമാര്‍ശിക്കുന്നതായാണ് വിവരം.

ജോയിയുടെ ഭൂമിയ്ക്ക് വേറെ ആരോ നികുതി അടയ്ക്കുന്നുണ്ടെന്നും അതാരാണെന്ന് പലവട്ടം ചോദിച്ചിട്ടും വെളിപ്പെടുത്താന്‍ വില്ലേജ് അസി.ഓഫീസര്‍ സിരീഷ് തയ്യാറായില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ ജോയി ആരോപിക്കുന്നു.
അയാളെ ഇങ്ങനെ നികുതി അടയ്ക്കാന്‍ അനുവദിക്കരുതെന്ന് സിരീഷിനോട് പലവട്ടം ജോയി പറഞ്ഞു. പക്ഷേ യാതൊരു ഫലമുണ്ടായില്ല. വില്ലേജ് ഓഫീസില്‍ സിരീഷ് ഉള്ള കാലത്തോളം തനിക്ക് നികുതി അടയ്ക്കാന്‍ സാധിക്കില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ ജോയി പറയുന്നു.

ജോയിയുടെ വസ്തുവിനു സമീപം ക്വാറി ആരംഭിക്കുവാന്‍ സഹോദരന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ വിഷയത്തില്‍ ചില തര്‍ക്കങ്ങള്‍ ഇവര്‍ തമ്മിലുണ്ടായിരുന്നു. അതായിരിക്കും ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശനത്തിനു കാരണമെന്ന് പോലീസ് സംശയിക്കുന്നു.

നിലവിൽ ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശിക്കപ്പെടുന്നത് ജോയിയുടെ സഹോദരന്‍ ജിമ്മിയാണെന്നാണ് പോലീസ് കരുതുന്നത്. ജിമ്മിയെ എത്രയും വേഗം പോലീസ് ചോദ്യം ചെയ്യും.

ചെ​​മ്പ​​നോ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെട്ടിടത്തിലാണ് ക​​ർ​​ഷ​​ക​​നാ​​യ ജോ​​യി തൂ​​ങ്ങി ​​മ​​രി​​ച്ചത്.വില്ലേജ് അധികൃതര്‍ കെെക്കൂലി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കര്‍ഷകനായിരുന്ന ജോയി ജീവനൊടുക്കിയത്.ചെ​​മ്പ​​നോ​​ട വി​​ല്ലേ​​ജ് അസിസ്റ്റന്‍റായിരുന്ന സിരീഷിനെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊർജ്ജതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button