Latest NewsNewsDevotional

ആത്മീയതയുടെ റംസാൻ

ശരീരവും മനസും ശുദ്ധീകരിച്ച് ആരാധനാ ധന്യമായ ജീവിതം നയിക്കുമ്പോഴാണ് റംസാൻ ജീവിതം അർത്ഥവത്താകുന്നത്. മുസ്ലിംങ്ങൾക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നൽകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിശപ്പ് എന്താണെന്ന് അനുഭവിക്കലാണ്. പാവപ്പെട്ടവന്റെ വിശപ്പ് സമൂഹത്തിലെ എല്ലാ ആളുകളും അനുഭവിക്കുമ്പോൾ, പരസ്പരം സഹായിക്കാനും സ്നേഹിക്കാനും മനുഷ്യർക്ക് സാധിക്കും. ഈ സാമൂഹിക സന്ദേശം മുസ്ലിം വിശ്വാസികൾ ഈ വിശുദ്ധ മാസത്തിൽ ജീവിതത്തി ൽ പകർത്തുന്നു.
 
 
അകലങ്ങളിൽ കഴിയുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. വിവിധ രൂപങ്ങളിലുള്ള മതിൽക്കെ ട്ടുകൾക്കുള്ളിൽ കഴിയുന്നവർ. കലുഷമായ മനുഷ്യ മനസുകളെ ശുദ്ധീകരിക്കാനുള്ളതാണ് ഈ നോമ്പ് കാലം. പരസ്പരം സ്നേഹിക്കുകയും സൗഹാർദം കാത്തു സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂർണമാവുന്നത്.
 
പരസ്പരം സ്നേഹിക്കാനും മറ്റുള്ളവർക്ക് പൊറുത്തു കൊടുക്കാനുമുള്ള അവസരം കൂടിയാണ് റംസാൻ. കുടുംബ ബന്ധം ചേർക്കാനും എല്ലാ അതിർവരമ്പുകൾക്കും അപ്പുറം മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സമയം കണ്ടെത്തണം. പരസ്പരം മറന്നും പൊറുത്തും സ്നേഹിക്കാൻ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികൾ ഒന്നൊന്നായി തുറക്കപ്പെടും. റംസാൻ നൽകുന്ന മഹത്തായ സാമൂഹിക പാഠം തന്നെ സ്നേഹസമൂഹം സുരക്ഷിത സമൂഹമെന്നതാണെന്ന് മനസിലാക്കാൻ പ്രയാസമില്ല. റംസാനിൽ മറക്കാനും പൊറുക്കാനും മനുഷ്യ നാകണം. മറ്റുള്ളവരെ സമീപിക്കാനും മറ്റുള്ളവരോട് സഹകരിക്കാനും സാധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button