Latest NewsNewsInternational

സോഷ്യല്‍ മീഡിയില്‍ വൈറലായി ഗൊറില്ലയുടെ നൃത്തം; വീഡിയോ കാണാം

ടെക്‌സാസ്: ഇന്നലെ ടെക്‌സാസിലെ ഡാലസ് മൃഗശാലയില്‍ എത്തിയ കാഴ്ചക്കാര്‍ സാക്ഷ്യം വഹിച്ചത് സോളോ ഡാന്‍സിനായിരുന്നു. ഡാൻസ് ചെയ്തതാകട്ടെ 14 വയസുള്ള ഗൊറില്ലയും. ടെക്‌സാസിലെ ഡള്ളാസ് മൃഗശാലയില്‍നിന്നുള്ള ഈ ദൃശ്യം ഇപ്പോല്‍ വൈറലാകുകയാണ്. ഒരു വലിയ പാത്രം നിറയെ ജലം കൊടുത്താണ് ഗോറില്ലയെ മൃഗശാലാ അധികൃതര്‍ സന്തോഷിപ്പിക്കുന്നത്. സോള എന്നാണ് 14 വയസുള്ള ഈ ഗൊറില്ലയുടെ പേര്.

വലിയ കുട്ടയില്‍ നിറച്ച് വെച്ചിരിക്കുന്ന വെള്ളത്തില്‍ ഇറങ്ങി ഗൊറില്ല നടത്തിയ ഡാന്‍സ് പെട്ടെന്ന് കണ്ടാല്‍ കീ കൊടുത്താല്‍ തിരിയുന്ന വലിയൊരു കളിപ്പാട്ടത്തെ പോലെ തോന്നുമെങ്കിലും കാഴ്ചക്കാരെ മനം നിറപ്പിച്ചാണ് ഈ ഗൊറില്ല യാത്രയാക്കിയത്. കാഴ്ചക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തായതോടെ വൈറലാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button