Latest NewsGulf

അബുദാബിയിലെ താമസക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ പുതിയ സംവിധാനം വരുന്നു

ദുബായ്: അബുദാബിയിലെ നിവാസികള്‍ക്ക് വിസയ്ക്ക് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. വിസ പുതുക്കല്‍, പുതിയ വിസ തുടങ്ങിയ അപേക്ഷകളെല്ലാം ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നല്‍കാം. https://echannels.moi.gov.ae. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ആപ്ലിക്കേഷന്‍ പുതുക്കല്‍ പ്രക്രിയ ലഘൂകരിക്കാനും അപേക്ഷകര്‍ ഓഫീസ് കയറിയിറങ്ങുന്നത് ഒഴിവാക്കാനുമാണ് ഈ വഴി തുറന്നുകൊടുത്തത്. ഇതുവരെ സമര്‍പ്പിച്ച എല്ലാ പേപ്പറുകള്‍ ഓണ്‍ലൈന്‍ വഴിയും അയച്ചുകൊടുക്കേണ്ടതാണ്. സ്‌കാന്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കാം.

അപേക്ഷ അയച്ചു കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഓഫീസ് സന്ദര്‍ശിച്ചാല്‍ മാത്രം മതി. അതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button