CricketLatest NewsNewsSports

രവീന്ദ്ര ജഡേജയ്ക്ക് ഇനി മുതല്‍ സ്വന്തമായി മൊബൈല്‍ ആപ്പ്

ആന്റിഗ്വ : ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ഇനി മുതല്‍ സ്വന്തമായി മൊബൈല്‍ ആപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആപ്പിലൂടെ ആരാധകര്‍ക്ക് ജഡേജയുമായി നേരിട്ട് സംസാരിക്കാം.

പുഷ് നോട്ടിഫിക്കേഷനുകള്‍, ഫീച്ചേഡ് വീഡിയോകള്‍, കോണ്ടസ്റ്റുകള്‍, സൂപ്പര്‍ഫാന്‍ ബാഡ്ജ്, സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ്, ലൈവ് ബ്രോഡ്കാസ്റ്റ്, ജഡേജയും ആരാധകരുമായുള്ള ചാറ്റുകള്‍ എന്നിവയെല്ലാം ഈ ആപ്പില്‍ കാണാം. ന്യൂയോര്‍ക്കില്‍ നിന്നുള്ള ടെക്‌നോളജി സ്ഥാപനമായ എസ്‌കേപ് എക്‌സ് ആണ് ജഡേജയുടെ ആപ്പ് നിര്‍മ്മിച്ചത്.

നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളര്‍ ആയ ജഡേജയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് എസ്‌കേപ് എക്‌സ് സി.ഇ.ഒ. സെഫി ഷാപിര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button