Latest NewsNewsGulf

അപരിചിതര്‍ക്ക്​ പാസ്​പോര്‍ട്ട്​ കൈമാറരുതെന്ന് കര്‍ശന നിര്‍ദേശം

ദുബായ്: യാതൊരു കരണവശാലും പാസ്പോർട്ട് അപരിചിതർക്ക്​​ കൈമാറരുതെന്ന്​ കര്‍ശന നിര്‍ദേശം. പാസ്​പോര്‍ട്ടും മറ്റ്​ വസ്​തുക്കളും വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞാൽ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്കോ മാത്രമേ നല്‍കാവൂ എന്ന്​ ബര്‍ദുബൈ പ്രോസിക്യുട്ടര്‍ ജനറല്‍ സാമി അല്‍ ഷംസി വ്യക്തമാക്കി.

​ ഏഷ്യന്‍ യുവാവ്​ ദുബായില്‍ പുതുതായി എത്തുന്നവരില്‍ നിന്ന് പാസ്​പോര്‍ട്ടും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്​തുക്കള്‍ തട്ടിയെടുത്ത കേസിന്റെ പശ്​ചാത്തലത്തിലാണ്​ ഇൗ നിര്‍ദേശം. ഇയാൾ വിമാനത്താവളത്തില്‍ പരിചയക്കുറവോടെ നില്‍ക്കുന്ന ആളുകളെ കമ്പനിയുടെ പി.ആര്‍.ഒ ആണെന്നും സ്വീകരിക്കാന്‍ എത്തിയതാണെന്നും പരിചയപ്പെടുത്തിയാണ്​ സമീപിക്കുക.

പിന്നീട്​ ഫോണും സിമ്മും വാങ്ങി നല്‍കാനെന്ന പേരില്‍ പാസ്​പോര്‍ട്ടും വിസ രേഖകളും പണവും വാങ്ങി മുങ്ങും. ​ ഈ ​ ഏഷ്യന്‍ യുവാവിന്റെ വിസ കാലാവധി കഴിഞ്ഞതാണ്. ഇപ്പോൾ അനധികൃതമായാണ്​ രാജ്യത്ത്​ ഇയാൾ തങ്ങുന്നത്​. തട്ടിപ്പിനിരയായവര്‍ നല്‍കിയ സൂചനകളുടെ അടിസ്​ഥാനത്തില്‍ ദുബായ് പോലീസ്​ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button