Latest NewsNewsIndiaFootballSports

ഫു​ട്ബോളിൽ ഇന്ത്യ മുന്നോട്ട്

ന്യൂ​ഡ​ല്‍​ഹി: ഫു​ട്ബോളിൽ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഫിഫയുടെ പുതിയ റാ​ങ്കിം​ഗിലാണ് ഇന്ത്യയുടെ അഭിമാന കുതിപ്പ്. 96 ാം സ്ഥാനത്താണ് പുതിയ റാ​ങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഇതോടെ ഇ​ന്ത്യ എ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളുടെ പട്ടികയിൽ 12 ാം സ്ഥാ​നം കരസ്ഥമാക്കി. 1996 ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ കൈ​വ​രി​ക്കു​ന്ന മി​ക​ച്ച റാ​ങ്കിം​ഗാ​ണി​ത്.
കഴിഞ്ഞ തവണ ഫിഫയുടെ റാ​ങ്കിം​ഗിൽ ഇന്ത്യയുടെ സ്ഥാനം 100 ാമതായിരുന്നു. അന്ന് 331 പോ​യി​ന്‍റാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ 341 പോ​യി​ന്‍റാണ് ഇന്ത്യ നേടിയത്.

1996ല്‍ ​നേ​ടി​യ 94-ാം റാ​ങ്കാ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം.
ക​ഴി​ഞ്ഞ 15 ക​ളി​ക​ളി​ൽ 13 എ​ണ്ണ​വും ഇ​ന്ത്യ​യു​ടെ നീ​ല​പ്പ​ട​യ്ക്കു വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഇ​ന്ത്യ മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button