Latest NewsLife Style

സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യുമ്പോള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം

ഒരു സ്ത്രീക്ക് തനിച്ച് യാത്ര ചെയ്യാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ട്. പലരും അതുകൊണ്ടുതന്നെ അത്തരം ആഗ്രഹങ്ങള്‍ മനസ്സില്‍ കുഴിച്ചുമൂടും. എങ്കിലും ഇന്ന് ഇതിന് കുറേയേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്തു തുടങ്ങി. യാത്ര തനിച്ചാണെങ്കില്‍ സ്ത്രീകള്‍ ചിലത് അറിഞ്ഞിരിക്കണം.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്. യാത്രകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം. പോകേണ്ട സ്ഥലത്തിന്റെ പ്രത്യേകതകള്‍, ക്രൈം റേറ്റ് തുടങ്ങിയ കാര്യങ്ങള്‍ ആദ്യമേ മനസിലാകണം.

പോലീസ് സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, ഹോട്ടലുകള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കണം. നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് പരിചയമുള്ള ആളുകള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുമായി ബന്ധപ്പെടുക. എപ്പോഴും ബന്ധപ്പെടാന്‍ പറ്റുന്നവരും വിശ്വസിക്കാന്‍ കഴിയുന്നവരുമായിരിക്കണം.

അടിയന്തര ഘട്ടത്തില്‍ ആവശ്യമായി വരുന്ന ചില നമ്പറുകള്‍ എപ്പോഴും കൈയില്‍ സൂക്ഷിക്കണം. ഉദാഹരണത്തിന് പോലീസ്, വനിതാ കമ്മീഷണ്‍, ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയവയുടെ നമ്പറുകള്‍. ഹെല്‍ത്ത് ഇന്‍ഷൂറന്‍സും ട്രാവല്‍ ഇന്‍ഷുറന്‍സും എപ്പോഴും നല്ലതാണ്. യാത്രയ്ക്കിടെ അപകടം വല്ലതും പറ്റിയാല്‍ ഇത് ഏറെ ഉപകാരപ്പെടും. യാത്ര ചെയ്യുമ്പോള്‍ വീട്ടിലുള്ള ഒരാളുമായി എപ്പോഴും ബന്ധപ്പെടണം. ഫോണ്‍ എപ്പോഴും ഫുള്‍ ചാര്‍ജ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. യാത്രയ്ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും സാധനങ്ങളും മാത്രം എടുക്കുക.

യാത്ര ചെയുമ്പോള്‍ പണം കൈയില്‍ തന്നെ വയ്ക്കരുത്. കുറച്ച് പണം കൈയില്‍ സൂക്ഷിക്കുകയും മറ്റ് ആവശ്യങ്ങള്‍ക്കായി എടിഎം കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യുക. പോകുന്ന സ്ഥലങ്ങളുടെ സംസ്‌കാരം അറിഞ്ഞ് ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വിവാഹം കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ അവരുടെ കൈവശം വിവാഹ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടത് അത്യാവശ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button