KeralaLatest NewsNews

പ്രതാപ് പോത്തൻ ആശുപത്രിയിൽ

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രതാപ് പോത്തൻ ഇപ്പോൾ. ഗോവയില്‍ ശ്യാമപ്രസാദിന്റെ നിവിന്‍ പോളി ചിത്രം ഏയ് ജൂഡിന്റെ ചിത്രീകരണത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button