Latest NewsIndiaNewsTechnology

ഇ​ൻ​ഫോ​സി​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെക്കുറിച്ച് നാ​രാ​യ​ണ​മൂ​ർ​ത്തി പറയുന്നതിങ്ങനെ

ന്യൂ​ഡ​ൽ​ഹി:  ഇ​ൻ​ഫോ​സി​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ച​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്ന​താ​യി എ​ൻ.​ആ​ർ.​നാ​രാ​യ​ണ​മൂ​ർ​ത്തി. ഇ​ൻ​ഫോ​സി​സിൽ നിന്നും രാജിവയ്ക്കുന്നതിനു മുമ്പ് സ​ഹ​സ്ഥാ​പ​ക​രു​ടെ വാ​ക്കു​ക​ൾ​ക്കു വില കൊ​ടു​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നാ​രാ​യ​ണ​മൂ​ർ​ത്തി മനസു തുറന്നത്.

വെെകാരികമായി തീരുമാനം എടുക്കുന്ന സ്വഭാവത്തിനു ഉടമായാണ് ഞാൻ. എ​ന്‍റെ തീരുമാനങ്ങൾ വ്യക്തിപരമായ ആ​ദ​ർ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​നപ്പെടുത്തിയാണ്. ഞാ​ൻ അ​ത് പ​ട്ടി​ക​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ൻ​ഫോ​സി​സിൽ നിന്നും രാജിവച്ച് 2014ൽ ഞാൻ പു​റ​ത്തേ​ക്കു പോ​കുമ്പോൾ മി​ക്ക സ​ഹ​സ്ഥാ​പ​ക​രും എ​ന്നോ​ട് സ്ഥാനം രാജി വയ്ക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഏതാനും വ​ർ​ഷം കൂ​ടി തു​ട​ര​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. പ​ക്ഷേ, ഞാൻ ആ ആവശ്യം ഗൗരവമായി എടുത്തില്ലെന്നും നാ​രാ​യ​ണ​മൂ​ർ​ത്തി കൂട്ടിച്ചേർത്തു.

2014ലാ​ണ് നാ​രാ​യ​ണ​മൂ​ർ​ത്തി ഇ​ൻ​ഫോ​സി​സിൽ നിന്നും രാജിവച്ചത്. ഇ​ൻ​ഫോ​സി​സ് ആ​രം​ഭി​ച്ച് 33 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷമായിരുന്നു നാരായണമൂ​ർ​ത്തിയുടെ പ​ടി​യി​റക്കം. 21 വർ​ഷം അ​ദ്ദേ​ഹം ഇ​ൻ​ഫോ​സി​സിൽ സി​ഇ​ഒ സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു. നാ​രാ​യ​ണ​മൂ​ർ​ത്തിക്ക് ശേഷം ന​ന്ദ​ൻ നി​ലേ​ക്ക​നിയാണ് സി​ഇ​ഒയായി ചുമതല ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button