Latest NewsIndiaBusiness

സിഗരറ്റ് ചതിച്ചു; അരമണിക്കൂറില്‍ എല്‍.ഐ.സിക്ക് നഷ്ടമായത് 7000 കോടി !

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ ഓഹരിയില്‍ വന്‍ ഇടിവ്. ഓഹരി വിപണി ഇന്ന് വ്യാപാരം ആരംഭിച്ച് അരമണിക്കൂര്‍ കൊണ്ട് എല്‍.ഐ.സിക്ക് നഷ്ടമായത് 7000 കോടി രൂപ !. ഐ.ടി.സിയുടെ ഓഹരിവില 15ശതമാനം താഴ്ന്നതാണ് ഓഹരി മൂല്യത്തെ തകര്‍ത്തത്. സിഗരറ്റിന് വീണ്ടും സെസ് ചുമത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതാണ് ഐ.ടി.സിയുടെ ഓഹരി വിലയെ ബാധിച്ചത്.

2017 ജൂണ്‍ 30ലെ കണക്ക്പ്രകാരം ഐ.ടി.സിുടെ 16.29 ശതമാനം ഓഹരികളാണ് എല്‍.ഐ.സിയുടെ കൈവശമുള്ളത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.ടി.സി ഓഹരി വിപണി പടി പടിയായി വാങ്ങിക്കൂട്ടിയത് മനസിലാക്കാന്‍ കഴിയും. നാല് വര്‍ഷം മുന്‍പ് 12.63 ശതമാനമായിരുന്ന ഓഹരി വിഹിതം 2016 ജൂണില്‍ 14.34 ശതമാനമായി ഉയര്‍ത്തുകയാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button