KeralaLatest NewsNewsUncategorized

ദിലീപിനെതിരേ മഞ്ജു സാക്ഷി! ഗൂഢാലോചന കേസില്‍ ദിലീപിനെ കുരുക്കാന്‍ പോലീസ് ഉപയോഗിച്ചത് ആദ്യ ഭാര്യയുടെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന സംബന്ധിച്ചുള്ള പൊലീസിന്റെ രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവിനെ സാക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണു പൊലീസ് നല്‍കുന്ന സൂചനയെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതായും വാര്‍ത്തകളുണ്ട്. ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്നും അതിനുള്ള വിരോധമാണ് നടിക്കെതിരേ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവില്‍ നിന്നു മൊഴിയെടുത്തതും അവരെ സാക്ഷിയാക്കാന്‍ തീരുമാനിച്ചതെന്നുമാണ് അനുബന്ധ വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button