KeralaLatest NewsIndia

മകന്‍റെ കല്യാണത്തിന് മദനിയെ വിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു : പിഡിപി നേതാവ് മദനി കേരളത്തിലേയ്ക്ക് പോകാൻ സമർപ്പിച്ച അപേക്ഷ കർണാടക സർക്കാർ തള്ളി. മകൻ ഹാഫിസ് ഉമർ മുക്താറിന്റെ കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടിയും രോഗിയായ മാതാവിനെ സന്ദർശിക്കാൻ വേണ്ടിയുമാണ് മദനി അപേക്ഷ സമർപ്പിച്ചത്.കല്യാണത്തിന് പങ്കെടുക്കുന്നത് അനുവദിക്കാനാകില്ലെന്നും ഉമ്മയെ കാണുന്നത് പരിഗണിക്കാമെന്നും ബംഗളൂരു എൻ.ഐ.എ കോടതിയിൽ ബുധനാഴ്ച്ച സത്യവാങ് മൂലം നൽകി.അപേക്ഷയിൽ കോടതി വ്യാഴാഴ്ച്ച വാദം കേൾക്കും.

ഓഗസ്റ്റ് 9ന് തലശ്ശരി ടൗൺ ഹാളിൽ വെച്ചാണ് മദനിയുടെ മകന്‍റെ വിവാഹം. അടുത്ത മാസം 1 മുതൽ 20 വരെയാണ് മദനി നാട്ടിൽ പോകാൻ അപേക്ഷ സമർപ്പിച്ചത്. മദനിയുടെ അപേക്ഷയിൽ കോടതി കർണാടക സർക്കാരിന്‍റെ  അഭിപ്രായം തേടിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ മദനിയുടെ ആവശ്യത്തിനെ എതിർക്കുന്ന സത്യവാങ് മൂലം കോടതിയിൽ നൽകിയത്. നഗരം വിട്ടുപോകരുതെന്ന നിബന്ധനയിൽ ആണ് മദനിയ്ക്ക് കോടതി ജാമ്യം നൽകിയത്. കൂടാതെ ഉമ്മയെ സന്ദർശിക്കാൻ വേണ്ടിയാണ് കഴിഞ്ഞ തവണ നാട്ടിൽ പോകാൻ സുപ്രീം കോടതി അനുമതി നൽകിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സദാശിവമൂര്‍ത്തി കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button