Latest NewsInternational

നവാസ് ഷെരീഫിന്റെ ഭാവി പാക്കിസ്ഥാൻ സുപ്രീം കോടതി തീരുമാനിച്ചു

കറാച്ചി: അഴിമതി ആരോപണത്തിൽ കുറ്റാരോപിതനയാ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി . ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് നവാസ് ഷെരിഫ് അന്വേഷണം നേരിട്ടത്. തൊണ്ണൂറുകളിൽ ഷെരിഫ് നടത്തിയ അഴിമതികളെ കുറിച്ച് പനാമ രേഖകളിൽ പരാമർശമുണ്ടായിരുന്നു ഇതിനെത്തുടർന്ന് മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.

ഇതേതുടർന്ന് സുപ്രീം കോടതി അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നവാസ് ഷെരീഫിന്റെ ലണ്ടനിലുള്ള അനധികൃത സ്വത്തിനെകുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. നവാസിന്റെ മകൾ മറിയം സ്വത്ത് വിവരങ്ങളുടെ വ്യാജ രേഖകൾ ചമച്ചതായും ഈ വിവരങ്ങൾ മറച്ചതായും കണ്ടത്തുകയായിരുന്നു. 10 വാല്യങ്ങളുള്ള റിപ്പോർട്ട് ഈ മാസം പത്തിനാണ് കോടതിയിൽ സമർപ്പിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button