KeralaLatest NewsNewsUncategorized

നടിയെ ആക്രമിച്ച കേസിൽ യഥാർത്ഥ വില്ലൻ മറ്റൊരു പ്രമുഖ നടനോ?

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ നടന്‍ സിദ്ദിഖും അറസ്റ്റിലായേക്കുമെന്ന് സൂചന. ഒരു പ്രമുഖ ഓൺലൈൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം സിദ്ദിക്കും സംശയിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ദിലീപുമായി ചില ബിസിനസ് ഇടപാടുകള്‍ സിദ്ദിഖിനും ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ അവിടെ എത്തിയ ഏക നടന്‍ സിദ്ദിഖായിരുന്നു. ദിലീപിനെ കൂട്ടിക്കൊണ്ട് പോയതും സിദ്ദിഖ് തന്നെ. സിദ്ദിഖ് എന്തുകൊണ്ട് ഇതിന് തയ്യാറായി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കുറ്റം ചെയ്‌ത ആളെ പിടികൂടിയിട്ടുണ്ട്. ഇനിയും ദിലീപിനെ ചോദ്യം ചെയ്യേണ്ട ആവശ്യകത എന്താണെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് സിദ്ദിഖ് പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ സിദ്ദിഖിന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button