Latest NewsKeralaNews

താരാ കല്യാണിന്റെ ഭർത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടിയും ഡാൻസറുമായ താരാകല്ല്യാണിന്റെ ഭാർത്താവ് രാജാറാം അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവൻ നിലനിറുത്തുന്നത്. ഡെങ്കി പനി ബാധിച്ചതാണ് ആരോഗ്യ നില മോശമാകാൻ കാരണം. കൊച്ചി അമൃതയിൽ ആണ് രാജാറാം ചികിത്സയിലുള്ളത്. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് രാജാറാം.

പ്രശസ്ത ഡാൻസ് അദ്ധ്യാപകനുമാണ്. ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തിൽ അണുബാധ ബാധിച്ചതിനെ തുടർന്നാണ്  ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടർന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നടത്തുന്നത്.

വെന്റിലേറ്ററിന്റെ ഉയർന്ന സഹായത്തോടെയാണ് ഇപ്പോൾ രാജാറാമിന്റെ ജീവൻ നിലനിർത്തുന്നതെന്നും നില അതീവ വഷളാണെന്നും അമൃത ആശുപത്രി കാർഡിയോളജി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ആശുപത്രിയിൽ താര കല്ല്യാൺ, മകൾ സൗഭാഗ്യ, താരയുടെ അമ്മ സുബ്ബലക്ഷ്മി എന്നിവരും മറ്റ് ബന്ധുക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button