Jobs & VacanciesLatest News

എന്‍ജിനീയര്‍ ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് ; ഭാരത് ഇലക്ട്രോണിക്‌സില്‍ അവസരം

എന്‍ജിനീയര്‍ ബിരുദധാരികൾക്ക് പ്രതിരോധ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സില്‍ അവസരം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ ട്രേഡുകളിലായി 50 ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ടെലികമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍, മെക്കാനിക്കൽ എന്നീ ട്രേഡുകളില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ./ബി.ടെക് ബിരുദവും ഒരു വര്‍ഷംവരെ മുന്‍പരിചവും ഉണ്ടായിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. പിന്നീട് ഈ കരാര്‍ മൂന്ന് വര്‍ഷംവരെ നീട്ടി ലഭിക്കാൻ സാധ്യതയുണ്ട്. ശമ്പളം: 23000 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദർശിക്കുകബിഇഎല്‍    അവസാന തീയ്യതി ; ഓഗസ്റ്റ് രണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button