KeralaCinemaLatest NewsNewsMovie SongsEntertainment

സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴി എടുക്കുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴി എടുക്കുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണം സംഘം മൊഴിയെടുക്കുന്നത്‌.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെയും വിളിപ്പിച്ചത്. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച ചില മൊഴികളില്‍ വ്യക്തതവരുത്താനായിട്ടാണ് വിളിച്ചുവരുത്തിയതെന്നാണ് സൂചന.

മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കുന്നത് ശ്രീകുമാര്‍ മേനോനാണ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞ ശേഷം ശ്രീകുമാര്‍ മേനോന്‍ ചെയ്ത പരസ്യത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ കാമറയ്ക്ക് മുന്നില്‍ വീണ്ടുമെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button