CinemaMollywoodLatest NewsKeralaMovie SongsNewsEntertainmentMovie Gossips

മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടേയും സ്വത്ത് വിവരങ്ങളില്‍ അന്വേഷണം വേണമെന്ന് പി.സി ജോർജ്

എന്നും വിവാദ പ്രസ്താവന നടത്തുന്ന താരമാണ് പി.സി ജോർജ് എം.എൽ.എ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് അനുകൂലമായി സംസാരിക്കുന്നുവെന്നു കാട്ടി നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ ദിലീപിന്റെ അനധികൃത സ്വത്ത് അന്വേഷിക്കുന്ന സാര്‍ക്കാരിനോട് ദിലീപിന്റെ മാത്രമല്ല മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ തുടങ്ങി എല്ലാ നടീ നടൻമാരുടെയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്ന് പി.സി ജോർജ് പറയുന്നു. അനധികൃതമായി സ്വത്തുണ്ടെങ്കിൽ അന്വേഷിച്ച് എല്ലാവരുടെയും സ്വത്തുകൾ കണ്ടുകെട്ടണമെന്നും അതിന് പകരം ഒരുവനെ ലക്ഷ്യം വച്ച് കൊല്ലാൻ നടക്കുന്ന നടപടിയോട് തനിക്ക് അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസിൽ പൊലീസിന്റെ തെറ്റാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പി.സി ജോർജ് പറഞ്ഞു . ഡൽഹിയിലെ നിർഭയ എന്ന സഹോദരിയെ ആറ് ഏഴ് നരാധമൻമാർ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് സമാനമാണ് ഈ കേസും എന്നാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ഈ അവസരത്തിലാണ് നിർഭയെ പോലെ ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടി രണ്ടാം ദിവസം എങ്ങനെ ജോലി ചെയ്യുമെന്ന് താൻ ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ദീലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് ആദ്യം എന്റെ അഭിപ്രായം ആ നടനെ വെറുതെ വിടാൻ പാടില്ല എന്ന് തന്നെയായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് എന്ന് തന്നെ ഞാൻ വിശ്വസിച്ചു. എന്ന് മാത്രമല്ല അയാളെ പോലെ ഒരു സിനിമാ നടൻ ഇത്തരം വൃത്തികേട് കാണിച്ചാൽ അവനെ വഴിയെ വിടരുതെന്ന് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ദീലീപിനെതിരെ 19 തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നിൽ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല. ഇതാണ് എന്റെ പ്രശ്‌നം. ഇതിനാലാണ് കേസിൽ ഞാൻ ഇടപ്പെട്ടത്”, പി.സി വ്യക്തമാക്കി. പൊലീസിന്റെ കുറ്റം പുറത്ത് പറയുമ്പോൾ ദിലീപിന്റെ ആളാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button