USALatest NewsIndia

ട്രംപിന് രാഖി സമ്മാനിച്ച് ഹരിയാനയിലെ ഗ്രാമം

ഗു​ഡ്​​ഗാ​വ്​: ട്രംപിന് സമ്മാനിക്കാൻ രാഖി ഒരുക്കി ഹ​രി​യാ​ന​യി​ലെ വി​ദൂ​ര ഗ്രാ​മ​മാ​യ മ​റോ​റ​യി​ലെ സ്​​ത്രീ​ക​ളും പെൺകുട്ടികളും. 1000 രാഖികളാണ് ഇവർ ട്രംപിന് അയച്ച് കൊടുക്കുന്നത്.  ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദം ശ​ക്​​ത​മാ​ക്കാ​നാ​ണ്​ രാ​ഖി അ​യ​ക്കു​ന്ന​തെ​ന്ന് സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ‘സു​ല​ഭ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ഷ്യ​ൽ സ​ർ​വി​സ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ’ പ്രസിഡൻ​റ്​ ബി​ന്ദേ​ശ്വ​ർ പ​ഥ​ക്​ പ​റ​ഞ്ഞു.

മു​സ്​​ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല​യാ​യ മേ​വാ​ത്തി​ലാ​ണ്​ മ​റോ​റ ഗ്രാ​മം. ക​ടു​ത്ത ദാ​രി​ദ്ര്യം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഗ്രാ​മ​ത്തി​ന്​ ട്രംപിന്റെ പേര് നൽകാനുള്ള നീക്കം ജില്ലാ ഭരണകൂടം നേരത്തെ തടഞ്ഞിരുന്നു. ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ച ട്രം​പി​ന്​ ല​ഭി​ക്കും​വി​ധം 1000 രാ​ഖി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം അയച്ചു കൊടുത്തിട്ടുണ്ട്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 500 രാഖികൾ അയച്ചു കൊടുത്തിട്ടുണ്ട്. ഇരു നേതാക്കൾക്കും ഗ്രാമം സ​ന്ദ​ർ​ശി​ക്കാ​ൻ ക്ഷ​ണം പ്ര​ത്യേ​ക​മാ​യി അ​യ​ക്കാ​നും നാ​ട്ടു​കാ​ർ മ​റ​ന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button