Latest NewsNewsIndia

വൻ ഓഫറുമായി എയർ ഏഷ്യ

ന്യൂഡല്‍ഹി: എയർ ഏഷ്യയിൽ വൻ നിരക്കിളവ്. സ്വാതന്ത്രദിനത്തോട്​ അനുബന്ധിച്ചാണ് ​ ടിക്കറ്റ്​ നിരക്കില്‍ വന്‍ കുറവ്​ വരുത്തിയത്. ഈ ഓഫർ പ്രകാരം 1299 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ആഗസ്​റ്റ്​ 13 മുതല്‍ പുതിയ ഒാഫറില്‍ ടിക്കറ്റുകള്‍ ബുക്ക്​ ചെയ്യാം. യാത്ര കാലാവധി 2018 ഫെബ്രുവരി എട്ട്​ വരെയാണ്​.

ഒാഫര്‍ ​ബംഗളൂരു, ഗോവ, കൊച്ചി, കൊല്‍ക്കത്ത, ഡല്‍ഹി, പൂണൈ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ലഭ്യമാണ്​. 1,199 രൂപക്ക് ഹൈദരാബാദ്​ ബംഗളൂരു റൂട്ടില്‍ ​ ടിക്കറ്റ്​ ലഭ്യമാവും. ​ 1,399 രൂപയാണ് ഭുവനേശ്വര്‍- കൊല്‍ക്കത്ത, റാഞ്ചി- കൊല്‍ക്കത്ത, കൊച്ചി- ബംഗളൂരു എന്നീ ​റൂട്ടുകളിലെ ടിക്കറ്റുകള്‍ക്ക്​ നിരക്ക്​.

എയര്‍ ഏഷ്യ ജി.എസ്​.ടി ഉള്‍പ്പെടയുള്ള നിരക്കുകളാണ്​ നല്‍കിയിയിരിക്കുന്നത്​. ഡെബിറ്റ്​ കാര്‍ഡ്​, ക്രെഡിറ്റ്​ കാര്‍ഡ്​ ഉപയോഗിച്ച്‌​ പണമടയ്ക്കുമ്പോൾ തിരിച്ച്‌​ കിട്ടാത്ത പ്രൊസസിങ്​ ഫീയും നല്‍കണം. എന്നാല്‍ എത്ര ടിക്കറ്റുകളാണ്​ ഒാഫറില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന്​ എയര്‍ ഏഷ്യ വ്യക്​തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button