Latest NewsNewsIndia

സ്ഫോടനം: അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലമാബാദ്•പാകിസ്ഥാനിലെ ഗോത്ര പ്രദേശമായ ബജൌറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്താണ് സംഭവം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള ബോംബാണ് സ്ഫോടനത്തിനു ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button