Latest NewsInternational

പാ​പ്പ​ര്‍ ഹ​ര്‍​ജി ന​ല്‍​കി പ്രമുഖ എയർ ലൈൻസ് കമ്പനി

ബെ​ര്‍​ലി​ന്‍: പാ​പ്പ​ര്‍ ഹ​ര്‍​ജി ന​ല്‍​കി പ്രമുഖ എയർ ലൈൻസ് കമ്പനിയായ എ​യ​ര്‍ ബെ​ര്‍​ലി​ന്‍. ക​ടു​ത്ത സാമ്പ​ത്തി​ക പ്ര​തി​സ​ന്ധിയെ തുടർന്ന് പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​ക​ളാ​യ എ​ത്തി​ഹാ​ദ് എ​യ​ര്‍​വെ​യ്സ് ഇ​നി ധ​ന സ​ഹാ​യം ന​ല്‍​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

2016 ല്‍ 782 ​മി​ല്യ​ണ്‍ യ​റോ നഷ്ടം ക​മ്പനി ക​ണ​ക്കാ​ക്കി​യി​രുന്നു. പാ​പ്പ​ര്‍ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്ന് 150 മി​ല്യ​ണ്‍ യൂ​റോ​യു​ടെ സ​ര്‍​ക്കാ​ര്‍ വാ​യ്പ ല​ഭി​ച്ചി​ട്ടും ക​മ്പ​നി​ക്ക് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ മൂ​ന്നു മാ​സ​ത്തേ​ക്കുള്ള ഇ​ട​ക്കാ​ലാ​ശ്വാ​സ്വ​മാ​യി​ട്ടാ​ണ് ഈ തുക നൽകിയത്. ഇ​തി​നി​ടെ ക​മ്പ​നി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ലു​ഫ്താ​ന്‍​സ അ​ധി​കൃ​ത​രു​മാ​യും യൂ​റോ​വിം​ഗ്സു​മാ​യും എയർ ബെർലിൻ ചർച്ച നടത്തുന്നതായും റിപ്പോർട്ടുണ്ട്.

നി​ര​ന്ത​രം സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തു കാ​ര​ണം ബു​ക്കിം​ഗ് ക്യാ​ന്‍​സ​ല്‍ ചെ​യ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ക​മ്പനിക്ക് 1.2 ബി​ല്യ​ണ്‍ യൂ​റോ​യോ​ളം നഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യിരുന്നു. നി​ല​വി​ല്‍ എയർ ബെർലിന്റെ 29.2 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് എ​ത്തി​ഹാ​ദി​ന്‍റെ പ​ക്ക​ലു​ള്ള​ത്. പാ​പ്പ​ര്‍ ഹ​ര്‍​ജി ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം നി​രാ​ശാ​ജ​ന​ക​മെ​ന്ന് എ​ത്തി​ഹാ​ദ് അ​ധി​കൃ​തർ പ്രതികരിച്ചു. ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ 250 മി​ല്യ​ണ്‍ യൂ​റോ എ​ത്തി​ഹാ​ദ് ഇ​ട​ക്കാ​ല സ​ഹാ​യ​ധ​ന​മാ​യി ന​ല്‍​കി​യെ​ങ്കി​ലും കമ്പനിക്ക് പിടിച്ച് നിൽക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button