Latest NewsNewsIndia

ആധാര്‍ കാര്‍ഡുകള്‍ നിര്‍ജീവമാകുന്നു സാങ്കേതിക പിഴവുകള്‍ കാരണം

തിരുവനന്തപുരം: രാജ്യത്ത് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ നിര്‍ജീവമാക്കിയെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ എന്റോള്‍മെന്റ് സോഫ്റ്റ്‌വയര്‍ പിഴവു കാരണം ആധാര്‍ കാര്‍ഡുകള്‍ റദ്ദാകുന്നതായി സൂചന .നിര്‍ജീവമായ അക്കൗണ്ടുകള്‍ ബയോമെട്രിക് വിവരം ഉള്‍പ്പെടുത്തി പുതുക്കാന്‍ സാധിക്കും. പക്ഷേ റദ്ദാക്കിയ അക്കൗണ്ടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെ അക്കൗണ്ട് നഷ്ടമാകുന്നവര്‍ വീണ്ടും ആധാറിനു അപേക്ഷിക്കേണ്ടി വരും. അപ്പോള്‍ പുതിയ നമ്പറും ആധാര്‍ കാര്‍ഡും ലഭിക്കും. പഴയ ആധാറുമായി ബന്ധിപ്പിച്ച എല്ലാ രേഖകളിലും പുതിയ ആധാറുമായി ബന്ധപ്പിക്കണം.

പഴയ ആധാര്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ രേഖകളിലും പുതിയ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടിവരും. കഴിഞ്ഞ ദിവസമാണു പാലക്കാട് സ്വദേശിയുടെ ആധാര്‍ കാര്‍ഡ് പാനുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ റദ്ദാക്കിയതായി കാണിച്ചത്. ആധാര്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടിട്ടും ഇമെയില്‍ അയച്ചിട്ടും ഫലമുണ്ടായില്ല.

ആധാര്‍ പദ്ധതിയുടെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ വ്യക്തിപരമായി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനു കത്തെഴുതിയപ്പോള്‍ ആധാര്‍ സംവിധാനത്തിലെ സാങ്കേതികപ്പിഴവാണെന്നാണു ലഭിച്ച സൂചന. ബയോമെട്രിക്‌സ് രേഖപ്പെടുത്തുന്ന ഐറിസ് സ്‌കാനറുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറിലെ പിഴവാണു സൂചിപ്പിക്കപ്പെട്ടത്. പിഴവ് ബോധ്യപ്പെട്ടതോടെ ആധാര്‍ തിരിച്ചുനല്‍കി. എന്നാല്‍ സാധാരണനിലയില്‍ റദ്ദായ ആധാര്‍ തിരികെ ലഭിക്കില്ലെന്നു കേരള യുഐഡി അധികൃതര്‍ പറയുന്നു.

വ്യക്തിയുടെ ഭാഗത്തെ പിഴവുകൊണ്ടല്ലാത്ത പ്രശ്‌നത്തിനു കാര്‍ഡ് റദ്ദാക്കുന്നത് അനീതിയാണെന്നു വിദഗ്ധര്‍ പറയുന്നു. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ആധാര്‍ ആക്ട് 27,28 സെക്ഷനുകള്‍ അനുസരിച്ച് ആധാര്‍ റദ്ദാക്കാനോ നിര്‍ജീവമാക്കാനോ അനുവാദമുണ്ട്. കഴിഞ്ഞ ദിവസമാണു കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ 81 ലക്ഷം ആധാര്‍ നമ്പറുകള്‍ ഇതുവരെ നിര്‍ജീവമാക്കിയതായി രാജ്യസഭയില്‍ ഐടി സഹമന്ത്രി പി.പി.ചൗധരി അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button