KeralaLatest NewsNews

ലക്ഷദ്വീപിലെ 305 ഹാജിമാര്‍ ഇന്ന്​ യാത്ര തിരിക്കും

നെടുമ്പാശ്ശേരി : ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ര്‍​ഥാ​ട​ക സം​ഘം ഇ​ന്ന് യാ​ത്ര തി​രി​ക്കും. 305 പേ​രാ​ണ് ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്ന്​ ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി യാ​ത്ര​യാ​കു​ന്ന​ത്. ഇ​വ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ 10 ഒാ​ടെ ഹ​ജ്ജ് ക്യാ​മ്പി​ലെ​ത്തി. കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ല​ക്ഷ​ദ്വീ​പ് ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഹം​സ​ക്കോ​യ ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ത്തി​യ​ത്.
ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​വാ​സ​മു​ള്ള 10 ദ്വീ​പി​ല്‍​നി​ന്നും പ്രാ​തി​നി​ധ്യ​മു​ണ്ട്. 62 ഹാ​ജി​മാ​രു​ള്ള ആ​ന്ത്രോ​ത്ത് ദ്വീ​പി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍. 373 പേ​രാ​ണ് ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്നും ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. ഞാ​യ​ര്‍ രാ​വി​ലെ 5.45 ന് ​പു​റ​പ്പെ​ടു​ന്ന സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ 300 പേ​രും 10.15 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ല്‍ ബാ​ക്കി അ​ഞ്ച്​ പേ​രും യാ​ത്ര​യാ​കും. ഈ ​വി​മാ​ന​ത്തി​ല്‍ ബാ​ക്കി 295 പേ​ര്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button