Latest NewsNewsLife Style

തൈ​റോ​യ്ഡി​ന്റെ അ​സു​ഖം കാ​ര​ണം ഡ​യ​ബ​റ്റി​സ് വ​രാൻ സാ​ധ്യ​ത​യു​ണ്ടോ?

ശ​രീ​ര​ത്തി​ലെ ഒ​രു പ്ര​ധാന ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യ്ഡ്. ഇൗ ഗ്ര​ന്ഥി​യിൽ വി​വി​ധ​ത​രം അ​സു​ഖ​ങ്ങൾ ഉ​ണ്ടാ​കാ​റു​ണ്ട്. പ്ര​ധാ​ന​മാ​യും തൈ​റോ​യ്ഡ് ഹോർ​മോ​ണി​ന്റെ അ​ള​വി​ലെ വ്യ​തി​യാ​നം വി​ല​യി​രു​ത്തി അ​തി​നെ ര​ണ്ടാ​യി ത​രം​തി​രി​ക്കാം.

ഹൈ​പ്പർ തൈ​റോ​യി​ഡി​സം

തൈ​റോ​യ്ഡ് ഗ്ര​ന്ഥി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​റോ​യ്ഡ് ഹോർ​മോ​ണി​ന്റെ അ​ള​വ് ര​ക്ത​ത്തിൽ ക്ര​മാ​തീ​ത​മാ​യി കൂ​ടി​ക്കാ​ണു​ന്നു.

ഹൈ​പോ തൈ​റോ​യി​ഡി​സം

ഈ അ​വ​സ്ഥ ര​ക്ത​ത്തിൽ തൈ​റോ​യ്ഡ് ഹോർ​മോ​ണു​കൾ വ​ള​രെ കു​റ​ഞ്ഞ അ​ള​വിൽ മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ. അ​താ​യ​ത് ശ​രീ​ര​ത്തി​ലെ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലെ കോ​ശ​ങ്ങൾ തൈ​റോ​യ്ഡ് ഹോർ​മോ​ണു​കൾ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത് തു​ലോം കു​റ​വോ അ​ഥ​വാ തീ​രെ ഇ​ല്ലാ​ത്ത​തോ കാ​ര​ണ​മാ​വാം.

ശ​രീ​ര​ത്തി​ലെ എ​ല്ലാ പ്ര​വർ​ത്ത​ന​ങ്ങ​ളും ശ​രി​യായ രീ​തി​യിൽ ന​ട​ക്കാൻ ര​ക്ത​ത്തിൽ ശ​രി​യായ അ​ള​വിൽ തൈ​റോ​യ്ഡ് ഹോർ​മോ​ണു​കൾ ആ​വ​ശ്യ​മാ​ണ്. ര​ണ്ടു​ത​രം രോ​ഗ​ങ്ങൾ​ക്കും നി​ല​വിൽ സർ​ജ​റി​യും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ണ്. തൈ​റോ​യ്ഡ് ഹോർ​മോ​ണി​ന്റെ കു​റ​വ് ഡ​യ​ബ​റ്റി​സി​ലേ​ക്ക് ന​യി​ക്കു​ന്നു എ​ന്ന പ​ഠ​ന​ങ്ങൾ 1972 മു​തൽ ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തൈ​റോ​യി​ഡി​നു​ണ്ടാ​കു​ന്ന ഏ​തു​ത​ര​ത്തി​ലു​ള്ള അ​സു​ഖ​ങ്ങ​ളും ഡ​യ​ബ​റ്റി​ക് രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാൻ സാ​ധ്യ​ത​യു​ള്ള​താ​ണ്. തൈ​റോ​യി​ഡ് രോ​ഗി കൃ​ത്യ​മാ​യും മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്കൽ തൈ​റോ​യി​ഡ് ഹോർ​മോ​ണു​ക​ളായ T3,​T4 എ​ന്നി​വ​യോ​ടൊ​പ്പം തൈ​റോ​യ്ഡ് സ്റ്റു​മി​ലേ​റ്റി​ങ് ഹോർ​മോ​ണായ (​T​S​H​)​ന്റെ അ​ള​വും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

ഇൻ​സു​ലി​ന്റെ അ​ഭാ​വ​വും ക്ര​മാ​തീ​ത​മായ ഇൻ​സു​ലിൻ പ​രി​പ്ര​വ​‌​‌ർ​ത്ത​ന​വും ശ​രീ​ര​ത്തി​ലെ ഇൻ​സു​ലി​നോ​ടു​ള്ള പ്ര​തി​രോ​ധ​വും തൈ​റോ​യ്ഡ് ഹോർ​മോ​ണി​ന്റെ കു​റ​വിൽ സം​ഭ​വി​ക്കു​ന്നു. തൈ​റോ​യി​ഡി​ന്റെ അ​സു​ഖ​ത്തി​ന് മ​രു​ന്നു​ക​ഴി​ക്കു​ന്ന എ​ല്ലാ രോ​ഗി​ക​ളും ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് പ​രി​ശോ​ധി​പ്പി​ച്ച് ഡ​യ​ബ​റ്റി​ക് രോ​ഗ​മി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ് ഇ​തി​ലേ​ക്ക് വെ​റും വ​യ​റ്റിൽ ര​ക്ത​ത്തിൽ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് (​F​B​S) പ​രി​ശോ​ധി​ക്കു​ക​യോ അ​ല്ലെ​ങ്കിൽ മൂ​ന്നു​മാ​സ​ത്തെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button