Latest NewsIndiaNewsInternationalNews StoryReader's Corner

മോദിയുടെ നയതന്ത്രം സമ്മാനിച്ചത് ആപത്തില്‍ ഒപ്പം നില്‍ക്കുന്ന ആത്മസൗഹൃദങ്ങളെ; ഇസ്രായേലിന്റെ വാക്കുകള്‍ ഏതൊരു ഇന്ത്യക്കാരെനേയും രോമാഞ്ചമണിയിക്കുന്നത്

വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും, സംസാരിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചകള്‍ക്ക് ഫലം കാണുന്നു. എന്തൊക്കെ സംഭവിച്ചാലും കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയ, ഇസ്രയേല്‍, കാശ്മീര്‍ പ്രശ്നത്തിലും ഇന്ത്യയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാശ്മീര്‍ എന്നാണു ഇസ്രയേല്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതേകുറിച്ച് പരസ്യനിലപാടൊന്നും ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എങ്കിലും 2003-ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം പുറപ്പെടുവിച്ച പ്രഖ്യാപനത്തിലും പാക്കിസ്ഥാനെക്കുറിച്ചോ കാശ്മീര്‍ പ്രശ്നത്തെക്കുറിച്ചോ പരാമര്‍ശിച്ചിരുന്നില്ല.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ ഈയടുത്ത് വിശേഷിപ്പിച്ചത് ഇസ്രായേലാണ്. അമേരിക്കന്‍ ജൂവിഷ് കമ്മറ്റിയുടെ സഹകരണത്തോടെ ഇസ്രയേല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ മാധ്യമസംഘത്തോടാണ് തങ്ങളുടെ നിലപാട് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കിയത്. മോദി-നെതന്യാഹു സംയുക്ത പ്രസ്താവനയില്‍ അതിര്‍ത്തികടന്നുള്ള തീവ്രവാദത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാന്റെ പേരെടുത്ത് പറഞ്ഞിരുന്നില്ല. പക്ഷെ പാക്കിസ്ഥാനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും അത് ഇല്ലാതാകുന്നില്ലെന്ന് ഇസ്രയേലി അധികൃതര്‍ ഇന്ത്യന്‍ മാധ്യമ സംഘടത്തോട് വ്യക്തമാക്കി.

രാജ്യം ഭരിക്കുന്നവർ കരുതുന്നതുപോലെ, സുരക്ഷാസേന നടത്തുന്ന ഭീകരവിരുദ്ധ നടപടികളിലൂടെമാത്രം കശ്മീർ താഴ്‌വരയിൽ സ്വാസ്ഥ്യമുണ്ടാക്കാനാവുമോ? ഇനിയും തീവ്രവാദികളെ കൊലപ്പെടുത്തിയാൽ സമാധാനം പുലരുമോ? ഇത്തരം നടപടികൾ നാട്ടുകാരിലുണ്ടാക്കുന്ന ഭരണകൂടവിരോധവും അതുവഴി തീവ്രവാദികൾക്ക് ലഭിക്കുന്ന പിന്തുണയും വളരെ അപകടകരമായ സംഗതിയാണ്. എന്നിരുന്നാലും ഇസ്രായേലിന്റെ വാക്കുകള്‍ ഏതൊരു ഇന്ത്യക്കാരെനേയും രോമാഞ്ചമണിയിക്കുന്നതാണ്, അതില്‍ സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button