Latest NewsUSAInternational

ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം

പാം​ബീ​ച്ച് (ഫ്ളോ​റി​ഡ) ; ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ചാ​മ്പ്യൻ ബോഡി ബിൽഡർ ഡാ​ള​സ് മ​ക്കാ​ർ​വ​ർ(26) മരിച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു മ​ക്കാ​ർ​വ​റെ ഫ്ളോ​റി​ഡ​യി​ലു​ള്ള വീട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. വീ​ട്ടി​ലെ​ത്തി​യ കൂ​ട്ടു​കാ​രിയായ ഡാ​ൻ ബ്രൂ​ക്ക്  ആണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മക്കാർവറിനെ കണ്ടത്. ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. തി​ങ്ക​ളാ​ഴ്ച ഫോ​ണി​ൽ വി​ളി​ച്ച് ഡി​ന്ന​ർ ത​യ്യാ​റാ​ക്കു​ക​യാ​ണെ​ന്ന് മ​ക്കാ​ർ​വ​ർ പ​റ​ഞ്ഞി​രു​ന്ന​താ​യും അ​വ​സാ​ന​മാ​യി ഗു​ഡ് ബൈ ​പ​റ​ഞ്ഞു​വെ​ന്നും ഗു​സ്തി​ക്കാ​രികൂടിയായ ഡാ​ൻ ബ്രൂ​ക്ക് പറഞ്ഞു. ജിമ്മി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വി​ഡി​യോ മ​ക്കാ​ർ​വ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ക്കാ​ർ​വ​റി​ന്‍റെ കൂ​ടെ​യു​ള്ള താ​മ​സ​ക്കാ​ര​ൻ ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ടു​ക്ക​ള​യി​ൽ മു​ഖം താ​ഴെ​യാ​യി ച​ല​ന​മ​റ്റ രീ​തി​യി​ലാ​യി​രു​ന്നു മ​ക്കാ​ർ​വ​ർ കി​ട​ന്നി​രു​ന്ന​തെ​ന്നും പോലീസിനോട് പറഞ്ഞു. ബൊ​ക്ക​റാ​ട്ട​ൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button